സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,080 രൂപ

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,080 രൂപയിലും ഗ്രാമിന് 4,510 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 320 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
ഓഗസ്റ്റ് മാസത്തിന് ശേഷം വില ഇത്രയും ഉയരുന്നത് ആദ്യമാണ്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം ദിവസങ്ങള്‍ക്കുശേഷമാണ് സ്വര്‍ണവില ഇന്നലെ വീണ്ടും 36,000 രൂപ കടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി.
ദീപാവലി വില്‍പനയില്‍ രാജ്യത്ത് 7,500 കോടി രൂപയുടെ സ്വര്‍ണവില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണവില്‍പനയില്‍ 40 ശതമാനം വര്‍ധനവാണുണ്ടായത്. വൃശ്ചിക മാസമടുക്കുന്നതോടെ കല്യാണത്തിരക്ക് ഏറുകയാണ്.
"
https://www.facebook.com/Malayalivartha