സ്വര്‍ണ വിലയില്‍ നേരിയ കുറവ്....പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 36,000 രൂപയിലും ഗ്രാമിന് 4,500 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷം ഇന്നാണ് വിലയില്‍ മാറ്റമുണ്ടായത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം നടന്നത്.
അതേസമയം സ്വര്‍ണ വില പവന് 36,080 രൂപയിലും ഗ്രാമിന് 4,510 രൂപയിലുമാണ് വ്യാപാരം നടന്നത്്. ശനിയാഴ്ച പവന് 320 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് വില മാറാതെ നില്‍ക്കുന്നത്.
ഓഗസ്റ്റ് മാസത്തിന് ശേഷം വില ഇത്രയും ഉയരുന്നത് ആദ്യമാണ്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha