സ്വര്‍ണവില കുത്തനെ ഉയരുന്നു, പവന് 560 രൂപയുടെ വര്‍ധനവ്

സ്വര്‍ണവിലയിൽ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് പവന് 560 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്.
ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് 36,160 രൂപയായിരുന്നെങ്കില്‍
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,720 രൂപയാണ്. ഗ്രാമിന് 70 രൂപ കൂടി 4590 രൂപയായി.
തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതിരുന്നതിന് ശേഷമായിരുന്നു ഇന്നലെ വില കൂടിയത്. നവംബര്‍ ആറ് മുതല്‍ നവംബര്‍ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ഇന്നലെ നേരിയ രീതിയില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം പവന് വില 36,000 ന് മുകളില്‍ കടന്നതും നവംബര്‍ ആറിനായിരുന്നു.
വെള്ളിയാഴ്ച കേരളത്തില്‍ സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബര്‍ രണ്ടിന് വില ഉയര്‍ന്ന് പവന് 35,840 രൂപയായിരുന്നു.
https://www.facebook.com/Malayalivartha