സ്വര്‍ണ വിലയില്‍ വര്‍ധന... പവന് 80 രൂപ വര്‍ദ്ധിച്ചു

മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപയായി. ഗ്രാമിന് പത്തു രൂപ കൂടി 4545ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു. ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ദേശീയതലത്തിലും സ്വര്‍ണ വില വര്‍ധിച്ചു. തിങ്കളാഴ്ച 10 ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണത്തിന് 48,310 രൂപയിലും 22 കാരറ്റിന് 47,310 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയുടെ വില തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. കിലോയ്ക്ക് 62,300 രൂപയാണ് വെള്ളിവില.
ഗുഡ്റിട്ടേണ്‍സ് വെബ്സൈറ്റ് പ്രകാരം ഡല്‍ഹിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 51,810 രൂപയും മുംബൈയില്‍ 48,310 രൂപയുമാണ്. 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 47,510 രൂപയും 47,310 രൂപയുമാണ് വില.
https://www.facebook.com/Malayalivartha