പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ വന്‍വര്‍ധനവ്.... പവന് 280 രൂപ വര്‍ദ്ധിച്ചു

പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 36,360 രൂപയായി. 35 രൂപ കൂടി 4545 ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
36,080 ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു. 160 രൂപയാണ് ഇന്നലെ കൂടിയത്. മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്നലെ വില കൂടിയത്.
അതേസമയം സ്വര്‍ണത്തിന്റെ മൂല്യം നാള്‍ക്കുനാള്‍ ഉയരുകയാണ്. 2008 മുതല്‍, കൃത്യമായി പറഞ്ഞാല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വര്‍ണത്തില്‍ ഗൗരവമായി പതിഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്.
"
https://www.facebook.com/Malayalivartha