സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്... പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,798 ഡോളറായി കുറഞ്ഞു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. തിങ്കളാഴ്ച പവന് 160 രൂപയുടെ ഇടിവുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha