സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.... പവന് 680 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.... പവന് 680 രൂപ വര്‍ദ്ധിച്ചു. യുക്രെയ്‌നിനു നേരെ റഷ്യം യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള സ്വര്‍ണവിലയും കുതിച്ചുയര്‍ന്നു.
കേരളത്തില്‍ പവന് 680 രൂപയാണ് ഒറ്റയടിക്ക് ഇന്ന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 4,685ല്‍ എത്തി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുക്രെയിനില്‍ റഷ്യ ആക്രമണം തുടങ്ങിയതോടെ ഓഹരി വിപണികളും കൂപ്പുകുത്തി. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് തിരിഞ്ഞത്.
അതേസമയം യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ വിപണിയില്‍ കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തില്‍ തുടരുന്നത്.
സെന്‍സെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തില്‍ 16,655ലുമാണ് വ്യാപാരം ആരംഭിച്ചത്. സൈനിക നീക്കത്തിന് റഷ്യ മുതിര്‍ന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. 2014നുശേഷം ഇതാദ്യമായാണ് എണ്ണവില 100 ഡോളര്‍ കടക്കുന്നത്.
യുപിഎല്‍, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടത്തില്‍. നെസ് ലെ മാത്രമാണ് നേരിയ നേട്ടത്തിലുള്ളത്.
"n>
https://www.facebook.com/Malayalivartha