സ്വര്‍ണവില പവന് അര ലക്ഷത്തിലേക്കോ? റഷ്യ - യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വര്‍ണവില ദിവസങ്ങള്‍ക്കുള്ളില്‍ നാല്‍പതിനായിരം രൂപ കടന്നേക്കുമെന്നു സൂചന... യുദ്ധ സാധ്യത ഏറുന്നതോടെ രാജ്യന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തില്‍ സ്വര്‍ണവില വരുംദിവസങ്ങളില്‍ നാല്‍പത്തായായിരം രൂപ കടന്നേക്കാമെന്നും വ്യാപാരവൃത്തങ്ങള്‍

റഷ്യ - യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സ്വര്‍ണവില ദിവസങ്ങള്‍ക്കുള്ളില്‍ നാല്‍പതിനായിരം രൂപ കടന്നേക്കുമെന്നു സൂചന. യുദ്ധ സാധ്യത ഏറുന്നതോടെ രാജ്യന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തില്‍ സ്വര്‍ണവില വരുംദിവസങ്ങളില്‍ നാല്‍പത്തായായിരം രൂപ കടന്നേക്കാമെന്നും വ്യാപാരവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
റഷ്യയും അമേരിക്കയും ഉള്‍പ്പെടെ പത്തിലേറെ രാജ്യങ്ങളുടെ ഇടപെടല്‍ യുദ്ധരംഗത്തുണ്ടായാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കയറുമെന്ന് തീര്‍ച്ചയായിരിക്കുന്നു. സ്വര്‍ണക്കടകള്‍ക്ക് ചാകരയുടെ ദിവസങ്ങളാണ് ആസന്നമായിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതും വിവാഹം ഉള്‍പ്പെടെ ചടങ്ങളുടെ തിരക്ക് വര്‍ധിച്ചതും സ്വര്‍ണവിപണിക്ക് കരുത്തായി മാറിയിരിക്കുന്നു.
സ്വര്‍ണത്തിനു പിന്നാലെ ഇന്ധനവിലയും വരും ദിവസങ്ങളില്‍ കുതിച്ചുകയറുമെന്ന് വ്യക്തമാണ്. ഈ മാസം മധ്യത്തോടെ രേഖപ്പെടുത്തിയ ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. എന്നാല്‍ ഈ നിരക്ക് അല്‍പം താഴ്ന്നശേം ഇന്ന് പവന് ആയിരത്തോളം രൂപയുടെ കയറ്റമാണ് രേഖപ്പെടുത്തുന്നത്. രാജ്യാന്തരവിപണിയില്‍ ഉക്രെയിനിലെ റഷ്യന്‍ വിമത മേഖലകളെ റഷ്യ അംഗീകരിച്ച നടപടിയാണ് സ്വര്‍ണത്തിന് വീണ്ടും മുന്നേറ്റം നല്‍കിയത്. രാജ്യാന്തര സ്വര്‍ണ വില 1900 ഡോളറിന് മുകളില്‍ ക്രമപ്പെടുന്നതും അമേരിക്കന്‍ ബോണ്ട് വരുമാന വീഴ്ചയും സ്വര്‍ണത്തിന് ഇനിയും സാധ്യത നല്‍കുന്നുണ്ട്
യുദ്ധത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്നാണ് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പറയുന്നത്.
ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയര്‍ന്ന് 4685 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്. രാവിലെ 11 മണിക്ക് യോഗം ചേര്‍ന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചെന്റസ് അസോസിയേഷന്‍ ആഗോള തലത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വര്‍ണ്ണ വില വീണ്ടും വര്‍ദ്ധിപ്പിക്കുകയായിരുന്നു.
നിലവില്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്. ഇന്ന് രാവിലത്തെ അപേക്ഷിച്ച് രാവിലെ 11 മണി ആയപ്പോഴേക്കും 40 രൂപ കൂടി ഗ്രാമിന് വര്‍ധിച്ചു. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വര്‍ണ്ണവില ഒരു പവന് ആയിരം രൂപ വര്‍ദ്ധിച്ചു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തിലും സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്ന വ്യക്തമാണ്. ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 37480 രൂപയായിരുന്ന വില വൈകുന്നേരമെത്തിയപ്പോള്‍ 37800 രൂപയിലേക്ക് വില കുതിച്ചുകയറി.
https://www.facebook.com/Malayalivartha