യുക്രെയ്ന് വിഷയത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളുടെയും ഇടപെടുണ്ടാകില്ലെന്ന് ഉറപ്പായതോടെ വിപണികളില്‍ നേരിയ ആശ്വാസം... ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ നേരിയ കുറവ്

ക്രൂഡ് ഓയില്‍, സ്വര്‍ണ വിലകളില്‍ നേരിയ കുറവ്. യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളുടെയും ഇടപെടുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളില്‍ നേരിയ ആശ്വാസമുണ്ടായത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 101 ഡോളറായി താഴ്ന്നു.
സ്വര്‍ണവില 1914 ഡോളറായി കുറഞ്ഞു. വ്യാഴാഴ്ച 1970 ഡോററിന് മുകളില്‍ സ്വര്‍ണ വില എത്തിയിരുന്നു.
അതേസമയം, റഷ്യന്‍ സൈന്യത്തിന്റെയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. തന്നെ ഇല്ലാതാക്കാന്‍ റഷ്യന്‍ ശ്രമമുണ്ട്. ഇതിനായി റഷ്യയുടെ പ്രത്യേക സംഘങ്ങള്‍ തലസ്ഥാനമായ കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഭയമാണ്. യുക്രെയ്‌ന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha