സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്...പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞു. 3870 രൂപയാണ് ഇന്നത്തെ വില.
ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ദിവസങ്ങളായി തുടരുന്ന ഗ്രാമിന് 100 രൂപ തന്നെയാണ് ഇന്നത്തെയും വില. വെള്ളി ഗ്രാമിന് 71 രൂപയാണ് വില. റഷ്യ - യുക്രെന്‍യുദ്ധം തുടങ്ങിയതോടെ സ്വര്‍ണ്ണ വില കുതിക്കുകയാണ്.ഇന്നലെ രാവിലെ 9.38 ന് സംസ്ഥാനത്തെ സ്വര്‍ണ വില നിശ്ചയിക്കുമ്പോള്‍ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില. രൂപയുടെ വിനിമയ നിരക്ക് 75.08ലുമായിരുന്നു .അതനുസരിച്ച് സ്വര്‍ണ വില ഗ്രാമിന് 85 രൂപ വര്‍ദ്ധിച്ച് 4685 രൂപയും, പവന് 680 രൂപ വര്‍ദ്ധിച്ച് 37480 രൂപയായി.
എന്നാല്‍ പത്തു മണിയോടെ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 30 ഡോളര്‍ വര്‍ധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 11 മണി കഴിഞ്ഞ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് സ്വര്‍ണ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.
ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണ് ഈ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 4725 രൂപയും പവന്‍ വില 37800 രൂപയുമായി. സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപയും പവന് ഒരു ദിവസം ആയിരം രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.
"
https://www.facebook.com/Malayalivartha