സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്....പവന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്....പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണവില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.
സ്വര്‍ണവിലയില്‍ ഇന്നലെ 320 രൂപയുടെ കുറവാണ് ഉണ്ടായത്. രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് പവന് കുറഞ്ഞത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചു കയറിയിരുന്നു.
റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
https://www.facebook.com/Malayalivartha