സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു.... പവന് 520 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 520 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4,700 ആയി.
ഓഹരി വിണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്വര്‍ണ വില 720 രൂപ കുറഞ്ഞു.
https://www.facebook.com/Malayalivartha
























