സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 38,560 രൂപയും ഗ്രാമിന് 4,820 രൂപയുമായി.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. വ്യാഴാഴ്ച പവന് 480 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.
https://www.facebook.com/Malayalivartha