സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്... പവന് 240 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്. സര്‍വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച മുതലാണ് ഇടിയുന്നത്. ഒരു പവന് 400 രൂപയോളം നാല് ദിവസംകൊണ്ട് കുറവുണ്ടായിട്ടുണ്ട്.
വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവര്‍ വീണ്ടും സ്വര്‍ണം വാങ്ങുമ്പോള്‍ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വര്‍ണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണമായിട്ടുള്ളത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,835 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.
"
https://www.facebook.com/Malayalivartha