സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്. പവന് 64,280 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.
രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് 760 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി.ഇന്നലെ പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച 63,920 രൂപയായിരുന്ന പവന്‍ വില ശനിയാഴ്ച 63,120 രൂപയിലേക്ക് താഴ്ന്നു. ഞായറാഴ്ചയും ഈ വില തുടര്‍ന്നു. തിങ്കളാഴ്ച 240 രൂപ കൂടി പവന്‍ വില 63,520 രൂപയിലെത്തി.
ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 61,640 രൂപ ഫെബ്രുവരി മൂന്നിനും ഏറ്റവും കൂടിയ വിലയായ 64,480 രൂപ ഫെബ്രുവരി 11നും രേഖപ്പെടുത്തി.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിദേശനാണ്യ ശേഖരത്തിലേക്ക് ഡോളറിന് പകരം സ്വര്‍ണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നതും ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയായി തീര്‍ന്നു.
https://www.facebook.com/Malayalivartha