2.5 ലക്ഷം ഗ്രാമങ്ങളില്‍ വൈഫൈ; 3700 കോടി രൂപയാണ് പദ്ധതി ചെലവ്

2019 ഓടെ രാജ്യത്തെ 5.5 ലക്ഷം ഗ്രാമങ്ങളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 3,700 കോടിയുടെ വന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍ തന്നെ 2.5 ലക്ഷം ഗ്രാമങ്ങളിലേക്കുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2019 ഓടെ ഇത് പൂര്‍ത്തീകരികരിക്കാനാവുമെന്നാണ് കരുതുന്നതെന്നും ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അതായത് വൈഫൈ സേവനം ഏര്‍പ്പെടുത്തുന്ന ഈ ഗ്രാമങ്ങളിലെല്ലാം തന്നെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനവും ലഭ്യമാവും. 3700 കോടി രൂപയാണ് പദ്ധതി ചെലവ്. ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ സെക്കന്‍ഡില്‍ 1 ജിബിപിഎസ് വേഗതയുള്ള വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കൂടാതെ സര്‍ക്കാരിന്റെ പുതിയ ഭാരത് നെറ്റ് പദ്ധതിയ്ക്ക് കീഴില്‍ 1.5 ലക്ഷം പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കും. ഭാരത് നെറ്റ് പദ്ധതിയ്ക്ക് കീഴില്‍ സെക്കന്‍ഡില്‍ 1 ജിഗാബൈറ്റ് വേഗതയിലാണ് വൈഫൈ ലഭ്യമാക്കുക. ഈ പദ്ധതി നടപ്പാക്കിയ ശേഷം മറ്റിടങ്ങളിലേക്കും കൂടിയ വേഗതയില്‍ സേവനം ലഭ്യമാക്കുമെന്നും അരുണ സുന്ദരരാജന്‍ പറഞ്ഞു. പുതിയ ടെലികോം നയത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഓടെ 40,000 ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും 70 കോടിയോളം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
https://www.facebook.com/Malayalivartha