റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്‍റെ പുതിയ പതിപ്പ് വിപണിയിലിറക്കി

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡല്‍ ക്ലാസിക്കിന്‍റെ പരിഷ്‍കരിച്ച പുതിയ പതിപ്പുകള്‍ വിപണിയിലിറക്കി. പുതിയ നിറക്കൂട്ടുകളും മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകളും ഉള്‍പ്പെടെ നിരവധി പ്രത്യേകതകളോടെയാണ് പുത്തന്‍ വാഹനം വിപണിയിലെത്തുന്നത്.
350 സി സി എന്‍ജിനുള്ള 'ക്ലാസിക്കി'ല്‍ ഗണ്‍മെറ്റല്‍ ഗ്രേയും 500 സി സി 'ക്ലാസിക്കി'ല്‍ സ്റ്റെല്‍ത് ബ്ലാക്കുമാണു റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച പുതിയ നിറങ്ങള്‍. കൂടാതെ 'ക്ലാസിക്' ശ്രേണിയില്‍ ഇതാദ്യമായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു. പതിവു ശൈലിയില്‍ സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണ് ക്ലാസിക്കിന്റെ പുതിയ പതിപ്പുകള്‍ വില്‍പ്പനയ്ക്കെത്തുന്നത്.
പുതിയ ക്ലാസിക് 350 സി സി, 500 സി സി മോഡലുകള്‍ക്ക് യഥാക്രമം 1.60 ലക്ഷം, 2.05 ലക്ഷം എന്നിങ്ങനെയാണ് ചെന്നൈയിലെ ഓണ്‍ റോഡ് വില. സെപ്തംബര്‍ 18 മുതല്‍ പുതിയ മോഡലുകളുടെ ബുക്കിംഗ് ആരംഭിക്കും.
https://www.facebook.com/Malayalivartha