നാളെ പുറത്തിറക്കാനിരുന്ന ആപ്പിള്‍ ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ ചോര്‍ന്നു

ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണായ ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ പുറത്ത്. രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളാണ് ഐഒഎസിന്റെ പുതിയ ഫോണിന്റെ വിവരം പുറത്താക്കിയത്.
പ്രീമിയം ഐഫോണിനു പുറമെ ഐഫോണ്‍ 8, 8എസ് തുടങ്ങിയ മോഡലുകളും ആപ്പിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് സൈറ്റുകളില്‍ പറയുന്നത്. ആപ്പിളിന്റെ പുതിയ മോഡലുകള്‍ നാളെ കാലിഫോര്‍ണിയയിലെ ആസ്ഥാനത്ത് പുറത്തിറക്കാനിരിക്കവെയാണ് വിവരങ്ങള്‍ ചോര്‍ന്നത്.
സാങ്കേതിക വിദ്യയുള്‍പ്പെടെയുള്ളവയില്‍ ഏറ്റവുമധികം രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ലോഞ്ചിംങിനു മുമ്പ് ഇതാദ്യമായാണ് ഒരു ഐഫോണിന്റെ വിവരങ്ങള്‍ പുറത്താകുന്നത്. ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പത്ത് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത്. 2007 ജൂണിലാണ് ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha