1.12 ലക്ഷം രൂപയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയതിന് പിന്നാലെ മഹീന്ദ്ര നിരയില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും സ്ഥാനംപിടിക്കും. ഇ-ആല്‍ഫ എന്ന് പേരിട്ട ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കി. 1.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
നഗരയാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ലക്ഷ്യമിട്ടാണ് മിനി ഇലക്ട്രിക് റിക്ഷയുടെ വരവ്. ഒറ്റചാര്‍ജില്‍ 85 കിലോമീറ്റര്‍ കുതിക്കാന്‍ റിക്ഷയ്ക്ക് സാധിക്കും. 120 Ah ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ 4+1 സീറ്റിംഗ് കപ്പാസിറ്റിയില്‍ ഒരുങ്ങിയ ത്രീ-വീലറാണ് ഇ-ആല്‍ഫ. ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇ-ആല്‍ഫ വില്‍പ്പനയ്‌ക്കെത്തുക.
https://www.facebook.com/Malayalivartha