ബിഎസ്എൻഎൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത്

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമാക്കുമെന്ന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. 2018 ഫെബ്രുവരി ആറാണ് ഇവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം. ഇതിനെ തുടർന്ന് ബിഎസ്എൻഎൽ, ഉപഭോക്താക്കൾക്കളെ സഹായിക്കുന്നതിനായി ഇത് സംബന്ധിച്ച നിർദ്ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആധാർ കാർഡും നിങ്ങളുടെ ബിഎസ്എൻഎൽ മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ബിഎസ്എൻഎൽ കസ്റ്റമർ സെന്ററിലോ ഇ കെവൈസി സംവിധാനമുള്ള റീട്ടെയ്ൽ ഷോപ്പിലോ ചെല്ലണം. ബിഎസ്എൻഎൽ സ്റ്റാഫിനോ ഏജന്റിനോ ബന്ധിപ്പിക്കേണ്ട മൊബൈൽ നമ്പർ നൽകുക.
തുടർന്ന് ഏജന്റിന്റെയോ സ്റ്റാഫിന്റെയോ നിർദ്ദേശ പ്രകാരം സ്വിഫ്റ്റ് ആപ്പിലോ കെവൈസി ഫോമിലോ നിങ്ങളുടെ ആധാർ വിവരങ്ങൾ രേഖപ്പെടുത്തണം. അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു നാലക്ക പിൻ നമ്പർ ലഭിക്കും.
ഈ പിൻ നമ്പർ ബിഎസ്എൻഎൽ സ്റ്റാഫിനോ ഏജന്റിനോ നൽകുക. കൂടാതെ നിങ്ങളുടെ ആധാർ നമ്പറും നൽകണം.
അതിനുശേഷം ബയോമെട്രിക്ക് ഫിംഗർ പ്രിന്റ് സ്കാനറിൽ നിങ്ങളുടെ വിരലുകൾ അമർത്തുക. അപ്പോൾ ബിഎസ്എൻഎൽ കെവൈസി ആപ്പിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ തെളിഞ്ഞു വരും
തുടർന്ന് സ്ക്രീനിൽ ഇത് പുന: പരിശോധിക്കാനുള്ള നിർദ്ദേശം തെളിഞ്ഞു വരും. അതിനുശേഷം വീണ്ടും ഒരിക്കൽ കൂടി വിരലടയാളം രേഖപ്പെടുത്തണം
24 മണിക്കൂറിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേയ്ക്ക് ഒരു എസ്എംഎസ് വരും. സ്ഥിരീകരണത്തിനായുള്ള മെസേജാണിത്. മൂന്ന് ദിവസത്തിനകം ഇതിന് മറുപടി നൽകണം. നൽകിയ വിവരങ്ങൾ ശരിയാണെങ്കിൽ REV YES എന്നും തെറ്റാണെങ്കിൽ REV NO എന്നും 53734 എന്ന നമ്പറിലേയ്ക്ക് മറുപടി അയയ്ക്കണം.
ആധാർ രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ 53734 എന്ന നമ്പറിലേയ്ക്ക് REV NAME എന്ന് ടൈപ്പ് ചെയ്ത് അയയ്ക്കുക. രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതുവഴി അറിയാനാകും.
https://www.facebook.com/Malayalivartha