60 ദിവസത്തേക്ക് 60 ജിബി ഡാറ്റ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍

ടെലിഫോണ്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരം മുറുകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴക്കാലമാണ്. ജിയോയെ കടത്തി വെട്ടാന്‍ മത്സരിക്കുകയാണ് വിവധ മൊബൈല്‍ കമ്പനികള്‍. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍.
എയര്‍ടെലിന്റെ മണ്‍സൂര്‍ ഓഫറുകള്‍ അവസാനിക്കാറായ സാഹചര്യത്തിലാണ് പുതിയ ഓഫര്‍. എയര്‍ടെലിന്റെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കില്ല.
അതിന് ആദ്യം എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാറ്റ ക്രെഡിറ്റ് ആകും. പ്രതിമാസം 10 ജിബി എന്ന കണക്കില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 6 മാസത്തേക്ക് 60 ജിബി ലഭിക്കും. 149 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങ് സൗകര്യം നല്‍കുന്നുണ്ട്. ഇതിനും പുറമേ 2ജി 4ജി ഡാറ്റയും നല്‍കുന്നു. 28 ദിവസമാണ് ഓഫര്‍ വാലിഡിറ്റി.
എയര്‍ടെലിന്റെ 8 രൂപ, 5 രൂപ രൂപ ഓഫറുകളിലെ 8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍, എസ്ടിഡി കോളുകള്‍ മിനിറ്റില്‍ 30 പൈസ നിരക്കില്‍ ലഭിക്കും. 56 ദിവസമാണ് ഓഫര്‍ കാലാവധി. ഏഴ് ദിവസത്തേയ്ക്ക് നാല് ജിബി 3ജി /4ജി ഡാറ്റയാണ് അഞ്ചുരൂപയുടെ ഓഫറില്‍ ലഭിക്കുക.
https://www.facebook.com/Malayalivartha