ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ വര്‍ദ്ധനവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ മുന്നേറ്റത്തോടെ വന്‍ തിരിച്ചുവരവാണ് രൂപ നടത്തിയത്. 88.25 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതാണ് രൂപയ്ക്ക് വിനയായത്. വിദേശ നിക്ഷേപകര്‍ 1,508 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടപ്പെട്ട രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്.
ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്.
"https://www.facebook.com/Malayalivartha