ലോയൽറ്റി പ്രോഗ്രാമുകളിലൂടെ ബിസിനസ് വളർച്ചയുടെ പുതിയ പാത തുറന്ന് എംജംഗ്ഷൻ

പരമ്പരാഗതമായി പോയിന്റുകളിലും ഡിസ്‌കൗണ്ടുകളിലും ഒതുങ്ങിനിന്നിരുന്ന ലോയൽറ്റി പ്രോഗ്രാമുകളെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വളർച്ചയുടെ കരുത്തുറ്റ എൻജിനുകളാക്കി മാറ്റിയിരിക്കുകയാണ് കൊൽക്കത്ത ആസ്ഥാനമായ എംജംഗ്ഷൻ സർവീസസ് ലിമിറ്റഡ്. സിമന്റ് ഉൾപ്പെടെയുള്ള ബിൽഡിംഗ് മെറ്റീരിയൽ മേഖലയിലെ പന്ത്രണ്ട് വർഷത്തെ പ്രാവീണ്യവുമായി, കമ്പനി വികസിപ്പിച്ചെടുത്ത 'എംജെഗ്രോ' എന്ന സാസ് (എസ്എഎഎസ്) പ്ലാറ്റ്‌ഫോം വഴി 15 ലക്ഷത്തിലധികം ഗുണഭോക്താക്കളെയാണ് നിലവിൽ ഏകോപിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഈ സംവിധാനം ഡീലർമാർക്കും റീട്ടെയിലർമാർക്കും കൃത്യമായ മാർക്കറ്റ് ഡാറ്റ നൽകുന്നതിലൂടെ പല മുൻനിര ബ്രാൻഡുകൾക്കും വിൽപനയിൽ 30 ശതമാനത്തിലധികം വർദ്ധനവ് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
ഇടപാടുകൾക്കപ്പുറം വിശ്വാസത്തിലധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയാണ് എംജംഗ്ഷൻ ലക്ഷ്യമിടുന്നതെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ. സെന്തിൽനാഥൻ വ്യക്തമാക്കി. വ്യാജ ക്ലെയിമുകളും ക്രമക്കേടുകളും തടയുന്നതിലൂടെ വിപണന ലാഭം വർദ്ധിപ്പിക്കാനും ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖലയിൽ കൃത്യമായ നിരീക്ഷണം നടത്താനും ഈ പ്ലാറ്റ്‌ഫോം ബ്രാൻഡുകളെ സഹായിക്കുന്നു. ഇന്ത്യൻ ബി2ബി ലോയൽറ്റി മാർക്കറ്റ് 2023-ൽ 3.4 ബില്യൺ ഡോളറിലെത്തി നിൽക്കുമ്പോൾ, ഗാമിഫിക്കേഷനും ഡാറ്റാ അനലിറ്റിക്‌സും ഉൾപ്പെടുത്തിയുള്ള എംജംഗ്ഷൻ്റെ നൂതനമായ ഈ ലോയൽറ്റി മാതൃകകൾ വരും വർഷങ്ങളിൽ വിപണിയിൽ വലിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha





















