വൻ കുതിപ്പുമായി ഓഹരി വിപണി..... നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലെത്തി

ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ദീപാവലിക്ക് ശേഷമുള്ള ആദ്യ മുഴുനീള വ്യാപാരത്തിന്റെ ആരംഭത്തിൽ സൂചികകള്‍ ഒരു ശതമാനമാണ് മുന്നേറിയത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 800 പോയിന്റ് കുതിക്കുകയായിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 85,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലെത്തി.
വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ മേല്‍ അമേരിക്ക ചുമത്തുന്ന ഇറക്കുമതി തീരുവ 15 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha
























