CAT 2018 : സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം
31 JULY 2018 02:43 PM IST

മലയാളി വാര്‍ത്ത
രാജ്യത്തെ ഉന്നത മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ ക്യാറ്റിന്റെ (കോമൺ അഡ്മിഷൻ ടെസ്റ്റ് ) രജിസ്ട്രേഷൻ ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് കൊൽക്കത്ത ഐഐഎം പ്രഫസർ സുമന്ത ബസു അറിയിച്ചു.സെപ്റ്റംബർ 19 വരെ അപേക്ഷിക്കാവുന്നതാണ്. ഇതിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
നവംബർ 25 ന് ഓൺലൈൻ എക്സാം നടത്തുന്നതാണ്.
ഇത്തവണത്തെ നടത്തിപ്പു ചുമതല കൊൽക്കത്ത ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ) ന് ആണ്.2011നു ശേഷം ആദ്യമായാണു കൊൽക്കത്ത ഐഐഎം ക്യാറ്റ് പരീക്ഷ നടത്തുന്നത്.
മൂന്നു മണിക്കൂർ പരീക്ഷയിൽ വെർബൽ എബിലിറ്റി & റീഡിങ് കോംപ്രിഹെൻഷൻ, ഡേറ്റ ഇന്റർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ.റീസണിങ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ മൂന്നു ഭാഗങ്ങളുണ്ടായിരിക്കും. ഓരോ ഭാഗത്തിലും 60 മിനിറ്റു വീതം വിദ്യാർഥി ചെലവഴിക്കണം. ഉത്തരങ്ങൾ അടയാളപ്പെടുത്തുന്നവയ്ക്കു പകരം നേരിട്ടെഴുതേണ്ട ചോദ്യങ്ങളുമുണ്ടകും.
ഒക്ടോബർ 24 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷയുടെ ഫലങ്ങൾ അടുത്ത ജനുവരി ആദ്യവാരം പ്രസിദ്ധീകരിക്കുമെന്നാണു കരുതുന്നത്.രാജ്യത്തെ 147 കേന്ദ്രങ്ങളിൽ രണ്ടു സെഷനുകളായാണു പരീക്ഷ നടത്തുന്നത്. നാലു പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് ഓപ്ഷൻ നൽകാം. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം കേന്ദ്രങ്ങൾ നൽകുന്ന സമ്പ്രദായമുണ്ടാകില്ലെന്നും
അതിനാൽ അപേക്ഷ സമർപ്പിക്കാൻ തിരക്ക് കൂട്ടേണ്ടെന്നും അധികൃതർ അറിയിച്ചു. പരീക്ഷാർഥികൾ ആദ്യം
തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം തന്നെ നൽകാൻ ഐഐഎം അധികൃതർ പരമാവധി ശ്രമിക്കും. ഇത് ലഭ്യമല്ലെങ്കിൽ അടുത്ത ഓപ്ഷൻ പരിഗണിക്കുന്നതായിരിക്കും.
ക്യാറ്റ് പരീക്ഷാഘടനയുടെ രൂപത്തെക്കുറിച്ചുള്ള ആധികാരിക രൂപം നൽകുന്ന ഔദ്യോഗിക ട്യൂട്ടോറിയൽ ഒക്ടോബർ 17 ന് വെബ്സൈറ്റിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് : cathelpdesk@iimcat.ac.in. .