നോർത്തേൺ കോൾ ഫീൽഡ്‌സിൽ അവസരം

കേന്ദ്ര ഗവണ്മെന്റിനു കീഴിലെ പൊതുമേഖലാ മണിരത്ന കമ്പനിയായ നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
മൊത്തം 220 ഒഴിവുകളാണുള്ളത്. മൈനിങ് സിർദാർ ,ജൂനിയർ ഓവർമാൻ ,മൈനിങ് സർവേയർ എന്നീ തസ്തികകളിലീയാണ് ഒഴിവുകൾ ഉള്ളത്.
1.മൈനിങ് സിർദാർ ടി.എസ് ഗ്രേഡ് സി :
ഈ തസ്തികയിലേക്ക് ആകെ 58 ഒഴിവുകളാണുള്ളത്. അതിൽ 17 ജനറൽ വിഭാഗത്തിനും 9 എസ്.സി ക്കും 28 എസ്.ടിക്കും 4 ഒ.ബി.സിക്കുമാണ്.
യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം ,മൈനിങ് സിർദാർ സർട്ടിഫിക്കറ്റ് ,ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ് ,ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ,ഓവർ മാൻസ് സർട്ടിഫിക്കറ്റ്,ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ് ,ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്.എന്നിവ ഉണ്ടാകണം.
2.ജൂനിയർ ഓവർമാൻ ടി.എസ് ഗ്രേഡ് സി :
ഈ തസ്തികയിലേക്ക് ആകെ 137 ഒഴിവുകളാണുള്ളത്. അതിൽ 38 ജനറൽ വിഭാഗത്തിനും 40 എസ്.സി ക്കും 48 എസ്.ടിക്കും 11 ഒ.ബി.സിക്കുമാണ്.
യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിപ്ലോമ ,ഓവർമാൻ സർട്ടിഫിക്കറ്റ്,ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ് ,ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്
3.മൈനിങ് സർവേയർ ടി.എസ് ഗ്രേഡ് ബി :
ഈ തസ്തികയിലേക്ക് ആകെ 25 ഒഴിവുകളാണുള്ളത്. അതിൽ 9 ജനറൽ വിഭാഗത്തിനും 3 എസ്.സി ക്കും 11 എസ്.ടിക്കും 2 ഒ.ബി.സിക്കുമാണ്.
യോഗ്യത : എസ്.എസ്.എൽ.സി., സർവേയർ സർട്ടിഫിക്കറ്റ്.അല്ലെങ്കിൽ മൈനിങ്ങിലോ മൈൻ സർവേയിങ്ങിലോ ഡിപ്ലോമയും സർവേയർ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായം 2018 സെപ്റ്റംബർ 24 നു 30 വയസ്സ് കവിയാൻ പാടുള്ളതല്ല. എസ്.സി., എസ്.ടി.ക്കാർക്ക് 5 വർഷവും ഒ.ബി.സി.ക്കാർക്ക് 3 വർഷവും വിമുക്തഭടർക്ക് നിയമാനുസൃത ഇളവ് ഉയർന്ന പ്രായത്തിൽ ലഭിക്കുന്നതായിരിക്കും.
വിജ്ഞാപനത്തിന്റെ പൂർണരൂപം ഓഗസ്റ്റ് 28 നു www.nclcil.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും സെപ്റ്റംബർ മൂന്നുമുതൽ 24 വരെ ഇതേ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഒക്ടോബർ 15 നു മുൻപ് തപാലിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.nclcil.in
https://www.facebook.com/Malayalivartha