തിരുവനന്തപുരം ടെക്‌നോപാർക്കിൽ അവസരം

തിരുവനന്തപുരം ടെക്‌നോപാർക്കിൽ വിവിധ വിഭാഗങ്ങളിലായി സീനിയർ അംഗുലാർ ഡവലപ്പർ,പി.എച്ച്.പി. ഡവലപ്പർ ,സോഫ്റ്റ് വെയർ എൻജിനീയർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
1.സീനിയർ ആംഗുലാർ ഡവലപ്പർ :
യോഗ്യത :മൂന്നുമുതൽ ആറുവർഷം വരെ പ്രവൃത്തിപരിചയമുണ്ടാകണം.ആംഗുലർ 2 ,എച്.ടി.എം.എൽ.5 , സാസ് ഓർ ലെസ് ,ബൂട്സ്ട്രാപ് ,ജാവാസ്ക്രിപ്റ്റ് ,സി.എസ്.എസ്.,അജാക്സ്,ജെസൺ ,റെസ്റ്റ് എ.പി.ഐ. തുടങ്ങിയവയിൽ ധാരണയുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 7 നു മുൻപ് അപേക്ഷിക്കുക.
ഇ മെയിൽ :careers@cycloides.com
വിലാസം:സൈക്കിളോയ്ഡ്സ് ടെക്‌നോളജീസ് , സ്യൂട്ട് 2801,യമുന സെസ്,ടെക്‌നോപാർക്ക്,തിരുവനന്തപുരം.
2.പി.എച്ച്.പി ഡവലപ്പർ:
യോഗ്യത: വെബ് ആപ്ലിക്കേഷൻ ഡിസൈൻ ചെയ്ത് തയ്യാറാക്കി ഒരു വർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.എച്.ടി.എം.എൽ., സി.എസ്.എസ്.,ജാവാസ്ക്രിപ്റ്റ്,ഫ്രെയിം വർക്കുകൾ എന്നിവയിൽ നല്ല പരിചയമുണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 3 നു മുൻപ് അപേക്ഷിക്കുക.
ഇ മെയിൽ: hr@inometrics.com
വിലാസം : ഇനോമെട്രിക്സ് ടെക്‌നോളജി, നിള , നാലാം നില, ടെക്‌നോപാർക്ക്, തിരുവനന്തപുരം.
3. സോഫ്റ്റ് വെയർ എൻജിനീയർ (സി# ഡവലപ്പർ):
യോഗ്യത:സി അപ്ലിക്കേഷനുകൾ തയ്യാറാക്കാനുള്ള കഴിവുണ്ടായിരിക്കണം. ഡോട്ട് നേടി ഫ്രെയിം വർക്കിൽ നല്ല പരിചയമുണ്ടായിരിക്കണം. കൂടാതെ സി# കോഡിങ് അറിഞ്ഞിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 8 നു മുൻപ് അപേക്ഷിക്കുക.
ഇ മെയിൽ:careers@iinerds.com
വിലാസം :ഇന്നൊവേഷൻ ഇൻകുബേറ്റർ അഡ്വൈസറി,എൽ-1 ,തേജസ്വിനി ,ടെക്‌നോപാർക്, തിരുവനന്തപുരം.
https://www.facebook.com/Malayalivartha