സ്‌പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

കോഴിക്കോട് മേരിക്കുന്നിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
റിസർച്ച് അസ്സോസിയേറ്റ്, ബയോ ഇൻഫർമാറ്റിക്സ് ട്രെയിനീ എന്നീ തസ്തികകളിലേക്കാണ് നിയമനം. നിലവിൽ താൽക്കാലിക ഒഴിവുകളാണുള്ളത്.
1.റിസർച്ച് അസ്സോസിയേറ്റ്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : ബയോ ഇൻഫർമാറ്റിക്‌സ്, കംപ്യുട്ടേഷണൽ ബയോളജി, ബയോടെക്‌നോളജി, അനുബന്ധ വിഷയത്തിൽ പി.എച്ച്.ഡി. അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ബിരുദാനന്തര ബിരുദവും 3 വർഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം. SCI ജേണലിൽ ഒരു ഗവേഷണ പേപ്പറെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം.കൂടാതെ NGS ഡാറ്റാ അനാലിസസിൽ പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രതിമാസശമ്പളം 36000 രൂപയും എച്ച്.ആർ.എ യും ലഭിക്കുന്നതാണ്
പ്രായം 35 വയസ്സിൽ കവിയാൻ പാടുള്ളതല്ല.വനിതകൾക്ക് 40വയസാണ് ഉയർന്ന പ്രായപരിധി. ഇന്റെർവ്യുദിവസ൦ അടിസ്ഥാനമാക്കിയാകും പ്രായം കണക്കാക്കപ്പെടുക.
2.ബയോ ഇൻഫർമാറ്റിക്സ് ട്രെയിനീ:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: ബയോ ഇൻഫർമാറ്റിക്സിൽ പി.ജി. തൊട്ടുമുമ്പത്തെ അക്കാദമിക് വർഷം കോഴ്സ് കഴിഞ്ഞവർക്കാണ് അവസരം ഉണ്ടായിരിക്കുക.
പ്രതിമാസശമ്പളം 10000 രൂപ ലഭിക്കുന്നതാണ്.
പ്രായം 35 വയസ്സിൽ കവിയാൻ പാടുള്ളതല്ല.വനിതകൾക്ക് 40 വയസാണ് ഉയർന്ന പ്രായപരിധി. ഇന്റെർവ്യുദിവസ൦ അടിസ്ഥാനമാക്കിയാകും പ്രായം കണക്കാക്കപ്പെടുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ www.spices.res.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഇന്റർവ്യൂ തീയതി നിശ്ചയിച്ചിട്ടില്ല. അപേക്ഷിക്കുന്നതിനായി അവസാന തീയതിയും ഇല്ല. മതിയായ അപേക്ഷകരെ ലഭിക്കുന്നതുവരെ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
www.spices.res.in
https://www.facebook.com/Malayalivartha