ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 59 സ്പെഷ്യലിസ്റ്റ് ഓഫീസർ

പൂനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ സ്കെയിൽ 1,2,4 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 59 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.
1.ചാർട്ടേഡ് അക്കൗണ്ടൻറ് / കോസ്റ്റ് ആൻഡ് മാനേജ്‌മന്റ് അക്കൗണ്ടൻറ് :
ഈ തസ്തികയിലേക്ക് 50 ഒഴിവുകളാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. സി.എ. അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്‌മന്റ് അക്കൗണ്ടൻറ്സ് ഐ.സി.ഡബ്ള്യു.എ നേടിയിരിക്കണം.
പ്രായം 20വയസിനും 30 വയസിനും മധ്യേ ആയിരിക്കണം.
പ്രതിമാസം 23700 രൂപമുതൽ 42020 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
2.ഇക്കണോമിസ്റ്റ് സ്കെയിൽ 2
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: ഇക്കണോമിക്‌സിൽ പി.ജി. ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഇക്കണോമിസ്റ്റ് തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായം 23 നും 33 നും മധ്യേ ആയിരിക്കണം.
പ്രതിമാസം 31705 രൂപ മുതൽ 45950 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
3.മാനേജർ കോസ്റ്റിങ്
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: ഐ.സി.ഡബ്ള്യു.എ.അല്ലെങ്കിൽ എം.എ. ഇക്കണോമിക്സ്. ബാങ്കുകളിലോ മറ്റ് ധനകാര്യ സഥാപനങ്ങളിലോ ഇക്കണോമിസ്റ്റ് തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 23 നും 33 നും മധ്യേ ആയിരിക്കണം.
പ്രതിമാസം 31705 രൂപ മുതൽ 45950 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
4.ഇക്കണോമിസ്റ്റ് സ്കെയിൽ 4
ഈ തസ്തികയിലേക്ക് 1 ഒഴിവാണുള്ളത്.
യോഗ്യത: ഇക്കണോമിക്‌സിൽ പി.എച്ച്.ഡി. ബാങ്കുകളിലോ മറ്റ് ധനകാര്യ സഥാപനങ്ങളിലോ ഇക്കണോമിസ്റ്റ് തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 28 നും 40 നും മധ്യേ ആയിരിക്കണം.
പ്രതിമാസം 50000 രൂപ മുതൽ 59170 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
5.ട്രഷറി ലീഡർ -ഡൊമസ്റ്റിക്
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത: എം.ബി.എ. അല്ലെങ്കിൽ സി.എ. അല്ലെങ്കിൽസി.എഫ്.എ. അല്ലെങ്കിൽ ഐ.സി.ഡബ്ള്യു.എ. , ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഡൊമസ്റ്റിക് ഡീൽ വിഭാഗത്തിൽ മൂന്നുമുതൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 23 നും 40 നും മധ്യേ ആയിരിക്കണം
പ്രതിമാസം 42020 രൂപ മുതൽ 51490 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
6.ട്രഷറി ഡീലർ ഫോറെക്സ്
ഈ തസ്തികയിലേക്ക് 3 ഒഴിവുകളാണുള്ളത്.
യോഗ്യത: എം.ബി.എ. അല്ലെങ്കിൽ സി.എ. അല്ലെങ്കിൽസി.എഫ്.എ. അല്ലെങ്കിൽ ഐ.സി.ഡബ്ള്യു.എ. , ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ഫോറെക്സ് വിഭാഗത്തിൽ മൂന്നുമുതൽ 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 23 നും 40 നും മധ്യേ ആയിരിക്കണം
പ്രതിമാസം 42020 രൂപ മുതൽ 51490 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
എല്ലാ തസ്തികകൾക്കും എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വികളങ്കർക്ക് പാത്തും വർഷത്തെ പ്രായ ഇളവ് ലഭിക്കുന്നതാണ്.വിമുക്തഭടർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്.അപേക്ഷ അയക്കുന്നത് സംബന്ധിച്ച വിശദാ൦ശങ്ങൾ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ് .ഇത് വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.bankofmaharashtra.in
https://www.facebook.com/Malayalivartha