കൊച്ചിൻ ഷിപ്പിയാഡിൽ 15 മാനേജർ ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാഡിലെ ഹൂഗ്ലി ഡോക്ക് &പോർട്ട് എൻജിനീയേഴ്‌സ് ലിമിറ്റഡിന്റേയും കൊച്ചിൻ ഷിപ്പിയാഡിന്റെയും സംയുക്‌ത സംരംഭമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാഡിലുമായി വിവിധ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 15 ഒഴിവുകളാണുള്ളത്. ഡെപ്യുട്ടി മാനേജർ, മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
കൊച്ചിൻ ഷിപ്പിയാഡിൽ അസിസ്റ്റൻഡ് ജനറൽ മാനേജർ ഇൻ മറൈൻ ഒരു ഒഴിവും സീനിയർ മാർക്കറ്റിങ് മാനേജർ ഇൻ മറൈൻ -ഒന്ന്, മാനേജർ മറൈൻ -രണ്ട്, ഡെപ്യുട്ടി മാനേജർ ഇൻ സി.എസ്.ആർ. -രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
7 മുതൽ 15 വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം ഉണ്ടായിരിക്കുക.
ഹൂഗ്ലി കൊച്ചിൻ ഷിപ്പിയാഡിൽ ഡെപ്യുട്ടി ജനറൽ മാനേജർ ഇൻ പ്രൊജക്ട്സ് & ഓപ്പറേഷൻസ് ഒന്നും ,മാനേജർ ഇൻ മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ റിലേഷൻസ് & ഹ്യുമൻ റിസോഴ്‌സസ്,ഫിനാൻസ്,നേവൽ ആർക്കിടെക്റ്റ് എന്നിവയിൽ അഞ്ചും , ഡെപ്യുട്ടി മാനേജർ ഇൻ ഇലക്ട്രിക്കൽ, സിവിൽ, സേഫ്റ്റി എന്നിവയിൽ മൂന്നും ആണ് ഒഴിവുകൾ.
ഡെപ്യുട്ടി ജനറൽ മാനേജർ തസ്തികയിൽ 18 വർഷത്തെയും മാനേജർ തസ്തികയിൽ 9 വർഷത്തെയും ഡെപ്യുട്ടി മാനേജർ തസ്തികയിൽ 7 വർഷത്തെയും പ്രവൃത്തിപരിചയം അനിവാര്യമാണ്.
യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.അപേക്ഷാ ഫീസ് 1000 രൂപ ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 3 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.cochinshipyard.com
https://www.facebook.com/Malayalivartha