ആണവോർജ വകുപ്പിൽ 34 യു.ഡി. ക്ലാർക്ക് നിയമനം

ആണവോർജ വകുപ്പിന് കീഴിലുള്ള ഡയക്‌ട്രേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു,
യു.ഡി. ക്ലാർക്ക്, ജൂനിയർ പർച്ചേസ് അസിസ്റ്റൻഡ്,ജൂനിയർ സ്റ്റോർ കീപ്പർ എന്നീ തസ്തികകളിലായി ആകെ 34 ഒഴിവുകളാണുള്ളത്.
മുംബൈ റീജണൽ യൂണിറ്റിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
പരസ്യ നമ്പർ:2/DPS/2018
അപ്പർ ഡിവിഷൻ ക്ലാർക്ക് ,ജൂനിയർ പർച്ചേസ് അസിസ്റ്റൻഡ്,ജൂനിയർ സ്റ്റോർ കീപ്പർ എന്നീ തസ്തികകളിലെ 34 ഒഴിവുകളിൽ ജനറൽ വിഭാഗത്തിന് 11 ഒഴിവും ഒ.ബി.സി ക്ക് 15 ഉം എസ്.ടി. ക്ക് 4 ഉം എസ്.സിക്ക് 4 ഉം എന്നിങ്ങനെയാണ് സംവരണ ഒഴിവുകൾ.
തിരഞ്ഞെടുക്കപെടുന്നവർക്ക് തുടക്കത്തിൽ 25500 രൂപ പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
യോഗ്യത:50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ,കംപ്യുട്ടർ ഡേറ്റ പ്രോസസിങ്ങിലുള്ള അറിവും,മെറ്റേറിയൽ മാനേജ്മെന്റിൽ ഡിപ്ലോമയും അഭിലഷണീയ യോഗ്യതകളാണ്.
പ്രായം 2018 സെപ്റ്റംബർ 30 നു 18 നും 27 നും മധ്യേ ആയിരിക്കണം.എസ്.സി. , എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി ക്കാർക്ക് മൂന്നു വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് പത്തു വർഷവും വിമുക്തഭടർക്ക് ചട്ടപ്രാകാരമുള്ള ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കുന്നതാണ്.
മുംബൈയിൽ വെച്ച ആദ്യഘട്ട പരീക്ഷ നടക്കുന്നതായിരിക്കും. ഒബ്ജക്റ്റിവ് രീതിയിലായിരിക്കും പരീക്ഷ.സിലബസ് വെബ്സൈറ്റിലുള്ള വിശദമായ വിജ്ഞാപനത്തിൽ നിന്നും ലഭിക്കുന്നതാണ്.ഇത് ജയിക്കുന്നവരെ രണ്ടാം ഘട്ട പരീക്ഷയ്ക്ക് വിളിക്കുന്നതായിരിക്കും.വിവരണാത്മക രീതിയിലുള്ളതാകും രണ്ടാം ഘട്ട പരീക്ഷ.
ഉദ്യോഗാർത്ഥികൾ http://recruit.barc.gov.in/barcrecruit അല്ലെങ്കിൽ www.dpsdae.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
http://recruit.barc.gov.in/barcrecruit
www.dpsdae.gov.in
https://www.facebook.com/Malayalivartha