ബി.എസ്.എഫിൽ 65 കോൺസ്റ്റബിൾ സ്ത്രീകൾക്കും അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ് ) എൻജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് കോൺസ്റ്റബിൾമാരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നു .
മൂന്നു തസ്തികകളിലായി ആകെ 65 ഒഴിവുകളാണുള്ളത്.സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.
1.ജനറേറ്റർ മെക്കാനിക്ക് കോൺസ്റ്റബിൾ
ഈ തസ്തികയിലേക്ക് 30 ഒഴിവുകളാണുള്ളത്.അതിൽ 16 ജനറൽ വിഭാഗത്തിനും 8 ഒ.ബി.സി. ക്കും 4 എസ്.സി.ക്കും 2 എസ്.ടി.ക്കുമാണ്.
യോഗ്യത:ജനറേറ്റർ മെക്കാനിക്ക് അല്ലെങ്കിൽ സമാന ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം
2.കോൺസ്റ്റബിൾ (ലൈൻമാൻ)
ഈ തസ്തികയിലേക്ക് 12 ഒഴിവുകളാണുള്ളത്.അതിൽ 8 ജനറൽ വിഭാഗത്തിനും 3 ഒ.ബി.സി. ക്കും 1 എസ്.സി.ക്കുമാണ്.
യോഗ്യത:വയർമാൻ,ലൈൻമാൻ അല്ലെങ്കിൽ സമാന ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്, കൂടാതെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
3.കോൺസ്റ്റബിൾ ജനറേറ്റർ ഓപ്പറേറ്റർ
ഈ തസ്തികയിലേക്ക് 23 ഒഴിവുകളാണുള്ളത് അതിൽ 4 ജനറൽ വിഭാഗത്തിനും 11 ഒ.ബി.സിക്കും 5 എസ്.സി ക്കും 3 എസ്.ടി.ക്കുമാണ്.
യോഗ്യത:ജനറേറ്റർ ഓപ്പറേറ്റർ അല്ലെങ്കിൽ സമാന ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായം 18 നും 25 നും മധ്യേ ആയിരിക്കണം. എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവ് ലഭിക്കുന്നതാണ്.
പ്രതിമാസം 21700 രൂപമുതൽ 69100 രൂപ വരെ ലഭിക്കുന്നതാണ്.
അപേക്ഷാഫീസ് 100 രൂപയായിരിക്കും .വനിതകൾ എസ്.സി.,എസ്.ടി. വിഭാഗക്കാർ, ബി.എസ്.എഫ് ജീവനക്കാർ വിമുക്തഭടർ എന്നിവർക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല.
വെബ്‌സൈറ്റിൽ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും,അപേക്ഷാ ഫോം,അപേക്ഷയും,അപേക്ഷാ ഫീസും അയയ്‌ക്കേണ്ട വിലാസ൦ എന്നിവയുൾപ്പെടുന്ന വിശദാ൦ശങ്ങളും വിജ്ഞാപനത്തിൽ ഉണ്ടായിരിക്കും.നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ അയക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 1 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.bsf.nic.in
https://www.facebook.com/Malayalivartha