എപ്പിഡമോളജി ഇൻസ്റ്റിറ്യൂട്ടിൽ 35 സയൻറിസ്റ്റ്
22 OCTOBER 2018 11:56 AM IST

മലയാളി വാര്‍ത്ത
ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് എപ്പിഡമോളജിയുടെ കീഴിൽ പഞ്ചാബിലെ ബട്ടിൻഡയിൽ നടപ്പാക്കുന്ന പ്രോജക്ടുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം
അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നതാണ്.
പരസ്യനമ്പർ: NIE/Advt(Projects)/001
1. സയൻറിസ്റ്റ് ബി ( മെഡിക്കൽ / നോൺ മെഡിക്കൽ )
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: മെഡിക്കൽ-എം.ബി.ബി.എസ് ,ഒരു വർഷത്തെ ഗവേഷണ അധ്യാപന പരിചയം. അല്ലെങ്കിൽ മൈക്രോബയോളജി/പാത്തോളജി/പി.എസ്.എമ്മിൽ എം.ഡി.
നോൺ മെഡിക്കൽ- ലൈഫ്‌സയൻസിൽ ബിരുദാനന്തര വിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. യും അല്ലെങ്കിൽ ബി.ഡി.എസ്./ബി.വി.എസ്‌സി യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം 35 വയസ്സ് കവിയാൻ പാടില്ല.മെഡിക്കൽ ന് പ്രതിമാസം 57488 രൂപയും നോൺ മെഡിക്കലിന് 45990 രൂപയും ശമ്പളമായി ലഭിക്കുന്നതാണ്.
2.ടെക്‌നീഷ്യൻ III (ഫീൽഡ്)
ഈ തസ്തികയിലേക്ക് 11 ഒഴിവുകളാണുള്ളത്.
യോഗ്യത: സയൻസ് പ്ലസ് ടു,പാറമേക്കാൾ വിഭാഗത്തിൽ രണ്ടുവർഷത്തെ ഡിപ്ലോമ/ രണ്ട് വർഷത്തെ ഫീൽഡ് പരിചയം ബി.എസ്‌സി ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും കണക്കാക്കുന്നതാണ്.
പ്രായം 30 വയസ്സ് കവിയാൻ പാടില്ല.പ്രതിമാസം 17520 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
3.ടെക്‌നീഷ്യൻ II (ഫീൽഡ്)
ഈ തസ്തികയിലേക്ക് 11 ഒഴിവുകളാണുള്ളത്.
യോഗ്യത: എസ്.എസ്.എൽ.സി കൂടാതെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രായ൦ 28 വയസ്സിൽ കവിയാൻ പാടില്ല.പ്രതിമാസം 16644 രൂപവരെ ശമ്പളമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 നു അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.
വേദി: Office of District Civil Surgeon, Civil Hospital, Mansa Road, Opp. Police Lines, Bathinda, Punjab-151 005
കൂടുതൽ വിവരങ്ങൾക്ക്
http://www.nie.gov.in