ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു... 317 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . 317 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 14 .
സബ് ഇൻസ്പെക്ടര്‍ , ഹെഡ് കോൺസറ്റബിൾ , കോൺസ്റ്റബിൾ എന്നിങ്ങനെ 3 ഒഴിവുകളാണ് പ്രധാനമായി ഉള്ളത് . അവയിൽ തസ്തിക തിരിച്ച് ഉള്ള നിയമനങ്ങൾ ഇങ്ങനെ
1. എസ്.ഐ മാസ്റ്റര്‍ - 5
2. എസ്.ഐ എൻജിൻ ട്രൈവര്‍ - 9
3. എസ്.ഐ വര്‍ക്ക് ഷോപ്പ് - 3
4. എച്ച്.സി മാസ്റ്റര്‍ - 56
5. എച്ച്.സി എൻജിൻ ഡ്രൈവര്‍ - 68
6. മെക്കാനിക് - 7
7. ഇലക്ട്രീഷ്യൻ - 2
8. എസി ടെക്നീഷ്യൻ - 2
9. ഇലക്ട്രോണിക്സ് - 1
10. മെക്കനിസ്റ്റ് - 1
11. കാര്‍പെൻ്റര്‍ - 1
12. പ്ലംബര്‍ - 2
13. സിറ്റ് ക്രൂ - 160 എന്നിങ്ങനെ 317 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
യോഗ്യത
1. സബ് ഇൻസ്പെക്ടര്‍ (മാസ്റ്റര്‍) തസ്തികയിലേക്ക് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കേന്ദ്ര സംസ്ഥാന ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
2. സബ് ഇൻസ്പെക്ടര്‍ (എൻജിനീയര്‍) പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ഫസ്റ്റ് ക്ലാസ് എൻജിൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
3. സബ് ഇൻസ്പെക്ടര്‍ (വര്‍ക്ക് ഷോപ്പ്) - മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട യോഗ്യത.
4. ഹെഡ് കോൺസറ്റബിൾ (മാസ്റ്റര്‍) - എസ്.എസ്.എൽ.സി അല്ലെങ്കിൽ ത്തുല്യമാണ് യോഗ്യത. സെക്കൻഡ് ക്ലാസ് എൻജിൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
5. ഹെഡ് കോൺസറ്റബിൾ (വര്‍ക്ക് ഷോപ്പ്) - എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
6. കോൺസറ്റബിൾ - എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റും നീന്താൻ അറിയുമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം.
ശാരീരിക ക്ഷമത പരിശോധന , എഴുത്ത് പരീക്ഷ , ട്രേഡ് ടെസ്റ്റ് , അഭിമുഖം , വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്
അപേക്ഷ
ബി.എസ്.എഫിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത ശേഷമാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.
അപേക്ഷാഫീസ്
എസ്.ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 200 രൂപയുടേയും ഹെഡ് കോൺസ്റ്റബിൾ, കോൺസറ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 100 രൂപയുടേയും ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സംവരണ വിഭാഗങ്ങൾക്ക് അപേക്ഷആ ഫീസില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 14.
https://www.facebook.com/Malayalivartha