തൊഴിലന്വേഷകരേ ....യു കെ യിലോട്ട് വിട്ടോ ...പുതിയ വിസാ നിയമങ്ങൾ...ധാരാളം തൊഴിലവസരങ്ങൾ...ഇതിനെ കുറിച്ച് അറിയാതെ പോകരുത്...
യു കെ യിൽ പുതിയ വിസ നിലവിൽ വന്നു, ജോലിക്കാരുടെ കടുത്ത ക്ഷാമം മൂലമാണ് വിസ നടപടികളിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് വളരെ സന്തോഷപ്രദമായ വാർത്ത തന്നെയാണ് .
നിങ്ങൾ ഏതു മേഖലയിലാണോ ജോലി ചെയ്യുന്നത് ആ മേഖലയിൽ തന്നെ യു കെ യിലുള്ള കമ്പനികളിൽ ജോലിയ്ക്ക് അപേക്ഷിക്കാം .. അതിനു ശേഷം ഫാസ്റ്റ് ട്രാക്ക് വിസ ഓപ്‌ഷനിൽ യു കെ യിലേക്ക് വേഗത്തിൽ എത്തിച്ചേരാം . യു കെ യിലെ സ്കെയിൽ അപ്പ് കമ്പനികളാണ് ഈ വിസ നൽകുന്നത്. കുറഞ്ഞത് 10 ജോലിക്കാർ എങ്കിലും ഉള്ള കമ്പനിയിൽ വാർഷിക വളർച്ച നിരക്ക് 20 ശതമാനമെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ എടുക്കാം . ഇവരാണ് സ്കെയിൽ അപ്പ് കമ്പനികൾ
ഇത്തരത്തിൽ തൊഴിലാളികളെ ആവശ്യമുള്ള കമ്പനികളുടെ ലിസ്റ്റ് ഗവെർന്മെന്റ് ഓഫ് യു കെ യുടെ വെബ്‌സൈറ്റ്ൽ ലഭ്യമാണ് . scaleof.org എന്ന വെബ്സൈറ്റിലും ഈ scaleup കമ്പനികളുടെ വിവരങ്ങൾ ലഭ്യമാണ്
ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, പ്രോഗ്രാമർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഗവേഷണ വികസന പ്രൊഫഷണലുകൾ, സാമ്പത്തിക വിദഗ്ധർ, ആർക്കിടെക്റ്റുകൾ, സാങ്കേതിക വിദഗ്ധർ, സാമ്പത്തിക, നിക്ഷേപ ഉപദേഷ്ടാക്കൾ എന്നിവരുൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും അവസരമുണ്ട്
സാധാരണ വിസ ലഭിക്കുന്നതിന് ആവശ്യമായ 6 മാസത്തേക്കെങ്കിലും ഉള്ള തൊഴിൽ ഓഫർ,സ്‌പോൺസർഷിപ്പിന്റെ സർട്ടിഫിക്കറ്റ്,കുറഞ്ഞ ശമ്പളം,ഒരുമാസം യു കെ യിൽ കഴിയാനുള്ള ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ അക്കൗണ്ടിൽ ഉള്ളതിന്റെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ സ്കെയിൽ അപ്പ് വിസ ലഭിക്കുന്നതിനും ആവശ്യമാണ് .
6 മാസകാലമുള്ള ജോബ് ഓഫർ ഉണ്ടെങ്കിൽ യു കെ യിൽ ഏത്തം. ആറ് മാസത്തിനു ശേഷം വേറെ ജോലി കണ്ടെത്തുന്നതിനു യു കെ യിൽ ബുദ്ധിമുട്ടില്ല. ഈ വിസയിൽ അപേക്ഷിക്കുമ്പോൾ വിസയ്ക്ക് ആവശ്യമായ 70 പോയിന്റ് വളരെ എളുപ്പത്തിൽ ലഭിക്കും . ഒരു മാസം യു കെ യിൽ താമസിക്കാനുള്ള ഫണ്ട് കാണിക്കുമ്പോൾ തന്നെ 10 പോയിന്റ് ലഭിക്കും . ജോലിക്ക് ആവശ്യമായ ഇംഗ്ലീഷ് സ്കോർ ഉണ്ടെങ്കിൽ അതിനു 10 മാർക്ക് ലഭിക്കും . ജോബ് ഓഫറുണ്ടെങ്കിൽ അതിന് ബാക്കി 50 പോയിന്റ് ലഭിക്കും
യു കെയിൽ ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്. ടീച്ചേഴ്‌സിനും എൻജിനീയേഴ്സിനും അക്കൗണ്ട് പോസ്റ്റിലേയ്ക്കും ധാരാളം ഒഴിവുകളുണ്ട് . അതുകൊണ്ടുതന്നെ skilled ആയിട്ടുള്ളവർക്ക് ധാരാളം ഒഴിവുകളുണ്ട് . നിരവധി കമ്പനികളിൽ ഫ്രീ ആയി വിസ നൽകുന്നുണ്ട്.
യു കെ യിൽ ജോലി ആവശ്യമുള്ളവർ ആദ്യം ചെയ്യേണ്ടത് ജോലിയ്ക്ക് അപ്ലൈ ചെയ്യുക എന്നതാണ്. അതിനുശേഷം അവർ ഇന്റർവ്യൂ വിനു വിളിക്കും . പിന്നീട് ജോബ് ഓഫർ ലെറ്ററും സർട്ടിഫിക്കറ്റ് ഓഫ് സ്പോണ്സർഷിപ്പും കിട്ടിയതിനു ശേഷമാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത് . മെഡിക്കൽ സർട്ടിഫിക്കറ്റ് നിര്ബന്ധമാണ് .
യുകെ NHS ൽ നഴ്‌സുമാർക്ക് അവസരമുണ്ട് . 31-05-2023 വരെ അപേക്ഷിക്കാൻ സമയമുണ്ട്.അതുകൊണ്ട് താൽപ്പര്യമുള്ളവർക്ക് ഉടൻ യു കെ യിൽ ജോലിയിൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള യോഗ്യതകൾ കരസ്ഥമാക്കാൻ ശ്രമിക്കാം
ഒഇടി/ഐഇഎൽടിഎസുള്ള ബി എസ്‌സി/ജിഎൻഎം യോഗ്യതയുള്ള നഴ്‌സുമാർ, സ്‌പീക്കിംഗ്, റീഡിംഗ്, ലിസണിംഗ്, സി+ സ്‌കോർ എന്നിവയിൽ ബി സ്‌കോറും (ഒഇടി) സ്‌പീക്കിംഗ്, റീഡിംഗ്, ലിസണിംഗ്, റൈറ്റിംഗ് എന്നിവയിൽ 6.5 സ്‌കോറും (ഐഇഎൽടിഎസ്) & CBT പാസായവർക്കാണ് അപേക്ഷിക്കാൻ അവസരം ജോലിയിൽ പ്രവേശിച്ചാൽ 28 ലക്ഷം വരെ ശമ്പളം പ്രതീക്ഷിക്കാം . 45 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം
യു കെ യിൽ നിരവധി തൊഴിൽ അവസരമുണ്ട്. അതുകൊണ്ടു തന്നെ ഒരുപാട് ഏജൻസികൾ fake offer ലെറ്റർ നൽകി ലക്ഷക്കണക്കിന് ഫീസ് വാങ്ങുന്നുണ്ട് . അതുകൊണ്ട് തന്നെ അത്തരം തട്ടിപ്പുകളിൽ പെടരുത്. കമ്പനി വെബ്സൈറ്റിൽ പോയി നോക്കി ഉറപ്പ് വരുത്തേണ്ടതുണ്ട്. യു കെ യിൽ ധാരാളം കമ്ബനികൾ ജോലി വാഗ്ദാനം ചയ്യുന്നുണ്ട് എന്നതിനാൽ ഫ്രീ വിസ നൽകുന്ന മികച്ച കമ്പനി കണ്ടുപിടിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ യോഗ്യതയ്ക്കും കഴിവിനും അനുസരിച്ച് നല്ല കമ്പനികൾ തെരഞ്ഞെടുക്കണം എന്ന് മാത്രം .
https://www.facebook.com/Malayalivartha