വിദേശ ജോലി ഒഴിവുകൾ...വിവിധ തസ്തികകളിലായിട്ട് അവസരങ്ങൾ ഒരുക്കുകയാണ് റെഡ്സൺ ഗ്രൂപ്പ്...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയാണ് റാഡിസൺ ഹോട്ടൽസ്. അവർ വിദേശത്ത് ഒട്ടേറെ തൊഴിൽ അവസരങ്ങൾ ഒരുക്കിയിരിക്കുകയാണ്. വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വമ്പൻ അവസരം തന്നെയായിരിക്കും.റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. ഈ ജോലികൾ യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക, ഏഷ്യ പസഫിക് എന്നിവിടങ്ങളിലാണ്. ഇതിലേക്ക് നിങ്ങൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാർഡ്, റിസപ്ഷനിസ്റ്റ്, വെയിറ്റർ, വെയ്‌ട്രസ്, സെയിൽസ് മാനേജർ, ഇലക്ട്രീഷ്യൻ, ഹ്യൂമൻ റിസോഴ്‌സ് കോർഡിനേറ്റർ, നീന്തൽ പരിശീലകൻ, റൂം അറ്റൻഡന്റ്, എസി ടെക്‌നീഷ്യൻ, ക്ലസ്റ്റർ സെയിൽസ് കോഓർഡിനേറ്റർ-കേറ്ററിംഗ്, ഐക്കൺ ബാർ മാനേജർ, ലോൺട്രി മാനേജർ, ഹൗസ് കീപ്പിംഗ് അറ്റൻഡന്റ്, പെയിൻറർ തുടങ്ങി നാൽപ്പതിൽ അധികം വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ. ഓരോ ഒഴിവുകളും വിവിധ രാജ്യങ്ങളിലായിട്ടാണ്. അതായത് യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, അമേരിക്ക, ഏഷ്യ പസഫിക് എന്നിവിടങ്ങളിലുള്ള റാഡിസൺ ഹോട്ടലുകളിലാണ്.
കൂടുതൽ വിവങ്ങൾ അറിയാൻ https://harri.com/radissoncareers എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതിലൂടെ തന്നെ അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ, യോഗ്യതാ മാനദണ്ഡം പരിശോധിച്ച് ആ ലിങ്ക് വഴി തന്നെ അപേക്ഷിക്കാവുന്നതാണ്.അപേക്ഷിച്ചതിനു ചെയ്തതിനു ശേഷം റെസ്യൂമെ സ്റ്റാറ്റസ് അറിയാൻ റിക്രൂട്ടിംഗ് ടീമുമായി ബന്ധപ്പെടാൻ സാധിക്കും. ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഷോർട്ട്‌ലിസ്റ്റ് ചെയ്‌താൽ ഉറപ്പായും മറുപടി ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോഴും, പ്രീ-സെലക്ഷൻ അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴും ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കുക:
പുതുക്കിയ CV, കുറഞ്ഞത് 1 വർഷത്തെ സാധുതയുള്ള ഒറിജിനൽ പാസ്‌പോർട്ട് പകർപ്പും മുമ്പത്തെ വിസയുടെ പകർപ്പും. ഏറ്റവും ഉയർന്ന വിദ്യാഭ്യാസ ബിരുദ സർട്ടിഫിക്കറ്റ്, ജോലിയുമായി ബന്ധപ്പെട്ട സാക്ഷ്യപ്പെടുത്തിയ കുറഞ്ഞത് രണ്ടു വര്ഷത്തെ പ്രവൃത്തി പരിചയം, അടുത്തിടെ എടുത്ത ഒരു ഫുൾ സൈസ് കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, അക്കാദമിക് സർട്ടിഫിക്കറ്റുകളും ജോലി സംബന്ധമായ പരിശീലന സർട്ടിഫിക്കറ്റുകളും ഒരു പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.
റാഡിസൺ ഹോട്ടൽ ഗ്രൂപ്പിൽ ജോലി കിട്ടിക്കഴിഞ്ഞാൽ ഉറപ്പായും അതൊരു സുവർണ്ണാവസരം തന്നെയായിരിക്കും. ഒമ്പത് വ്യതിരിക്ത ഹോട്ടൽ ബ്രാൻഡുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ഗ്രൂപ്പുകളിലൊന്നാണ് റാഡിസൺ ഹോട്ടൽ ഗ്രൂപ്പ്, കൂടാതെ 120 രാജ്യങ്ങളിലായി 1,400-ലധികം ഹോട്ടലുകൾ പ്രവർത്തിക്കുകയും വികസിക്കുകയും ചെയ്യുന്നു.
Radisson ഹോട്ടൽ ഗ്രൂപ്പ് പോർട്ട്‌ഫോളിയോയിൽ Radisson Collection, Radisson Blu, Radisson RED, Radisson Individuals, Park Plaza, Park Inn by Radisson, Country Inn & Suites by Radisson, ഒരു വാണിജ്യ ബ്രാൻഡായ Radisson ഹോട്ടൽ ബ്രാൻഡ് എന്നിവ ഉൾപ്പെടുന്നു.
പിന്നെ അവരുടെ പ്രത്യേകത എന്തെന്നാൽ ആകർഷകമായ ശമ്പളം, താമസം,തുടങ്ങിയ കാര്യങ്ങൾ ആനുകൂല്യങ്ങളാണ് ലഭിക്കുന്നു.
https://www.facebook.com/Malayalivartha