കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം...ഉടൻ അപേക്ഷിക്കു...
കേരള ഫോറെസ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റ് ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൃഗശാല സൂപ്പർവൈസറും അനിമൽ കീപ്പർ ട്രെയിനി എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. മൊത്തം 16 ഒഴിവുകളാണുള്ളത്. ഇതിലേക്ക് മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി 2022 സെപ്റ്റംബര്‍ 16 മുതല്‍ 2022 ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം.
അനിമൽ കീപ്പർ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല . പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം. അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം . പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും.
സൂപ്പർ വൈസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്സായിരിക്കണം ഡിഗ്രി ഉണ്ടാകാൻ പാടില്ല . കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗ ശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വര്ഷം സർവീസ് ഉണ്ടായിരിക്കണം . ഇതിൽ കുറഞ്ഞത് 5 വർഷ മെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരുന്നിരിക്കണം . ഇത് സംബന്ധിച്ചു അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിയിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം .കായിക ക്ഷമത സംബന്ധിച്ചു ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്തു ഹാജരാക്കണം. അപേക്ഷകർ 2022 ജനുവരി 1 നു 60 വയസ്സ് കഴിയാത്തവരായിരിക്കണം . പ്രായത്തിൽ ഇളവുകൾ അനുവദനീയമല്ല.
അപേക്ഷാ ഫോര്‍മാറ്റ് താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷകൾ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.
ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി . ഓ
കുരിശുമൂലക്കു സമീപം
തൃശ്ശൂർ -680014
കേരളം
E - mail : thrissurzoologicalpark@gmail.com
കൂടുതൽ വിവരങ്ങൾ അറിയാൻ https://forest.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha