തൊഴിൽ അവസരങ്ങൾ...ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയർ/എക്‌സിക്യൂട്ടീവ് ട്രെയിനി എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. വിവിധ പോസ്റ്റുകളിലായി മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇതിലേക്ക് 2022 സെപ്റ്റംബര്‍ 13 മുതല്‍ 2022 ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാം.
എൻജിനീയർ ട്രെയിനി (സിവിൽ/ മെക്കാനിക്കൽ/ ഐടി ഇലക്ട്രിക്കൽ/ കെമിക്കൽ/ മെറ്റലർജി) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ
അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റർ ബിരുദം അല്ലെങ്കിൽ സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ അല്ലെങ്കിൽ ഐടി അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ കെമിക്കൽ അല്ലെങ്കിൽ മെറ്റലർജി എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ ഉള്ള ഡ്യുവൽ ഡിഗ്രി പ്രോഗ്രാം എന്നിവയാണ്. പ്രായപരിധി 27 വയസ്സാണ്.എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ/ മാനേജ്‌മെന്റിൽ രണ്ട് വർഷത്തെ മുഴുവൻ സമയ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സ് ആണ് പ്രായപരിധി.
എക്‌സിക്യൂട്ടീവ് ട്രെയിനി ഇൻ (ഫിനാൻസ്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത യോഗ്യതയുള്ള ചാർട്ടേഡ് അല്ലെങ്കിൽ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റുമാരുള്ള ബാച്ചിലേഴ്സ് ബിരുദം എന്നിവയാണ്. പ്രായപരിധി 29 വയസ്സാണ്.
എക്സിക്യൂട്ടീവ് ട്രെയിനി ഇൻ (എച്ച്ആർ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഫുൾടൈം റെഗുലർ ബാച്ചിലേഴ്സ് ബിരുദം, രണ്ട് വർഷത്തെ ഫുൾ ടൈം റെഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്‌സ് അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ് അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ എംബിഎ. സോഷ്യൽ വർക്ക് അല്ലെങ്കിൽ എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന വർഷത്തിൽ പേഴ്സണൽ മാനേജ്മെന്റ്/ ലേബർ വെൽഫെയർ/ എച്ച്ആർഎം എന്നിവയിൽ സ്പെഷ്യലൈസേഷൻ/ ഐച്ഛികം നേടിയിരിക്കണം. പ്രായപരിധി 29 വയസ്സാണ്.
500 രൂപയാണ് അപേക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.bhel.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha