ബിരുദധാരികൾക്കിതാ ഒരു സുവർണ്ണാവസരം...കൊച്ചി മെട്രോയിൽ ജോലി അവസരങ്ങൾ...ഉടൻ അപേക്ഷിക്കു...
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് അപ്രന്റിസ് (ബിഇ/ബി ടെക്), ടെക്നീഷ്യൻ അപ്രന്റിസ് (ഡിപ്ലോമ), ബികോം/ബിഎ ഇംഗ്ലീഷ് എന്നി തസ്തികകളിലാണ് ഒഴിവുകൾ. മൊത്തം 35 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇതിലേക്ക് 2022 സെപ്റ്റംബര്‍ 23 മുതല്‍ 2022 ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് അപ്രന്റിസ് (ബിഇ/ബി ടെക്) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 60% മാർക്കിൽ കുറയാത്ത / 6.75 CGPA-യിൽ അതത് മേഖലയിലെ ഏതെങ്കിലും അംഗീകൃത ഇന്ത്യൻ സർവകലാശാല നൽകുന്ന ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം [നാലു/മൂന്നു വർഷത്തെ കാലാവധി (ലാറ്ററൽ എൻട്രിക്ക്)]. പ്രതിമാസം 9000 രൂപയാണ് ശമ്പളം.
ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സംസ്ഥാന ടെക്‌നിക്കൽ ബോർഡ്/സർവകലാശാല നൽകുന്ന ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷത്തെ കാലാവധി) 60% മാർക്കിൽ കുറയാതെ. പ്രതിമാസം 8000 രൂപയാണ് ശമ്പളം.
ബി.കോം/ബിഎ ഇംഗ്ലീഷ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത B.Com / BA ഇംഗ്ലീഷ് - 60% മാർക്കിൽ കുറയാതെ അതത് മേഖലയിലെ ഏതെങ്കിലും അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി നൽകുന്ന ഫസ്റ്റ് ക്ലാസ് ബിരുദം (3 വർഷത്തെ കാലാവധി). പ്രതിമാസം 9000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയാൻ https://kochimetro.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha