500 പേർക്ക് തൊഴിലവസരം ഒരുക്കുക ലക്ഷ്യം; മലയാളി സംരംഭകൻ സബീർ നെല്ലിയുടെ നേതൃത്വത്തിൽ യു.എസിൽ പ്രവർത്തിക്കുന്ന നിയോ ബാങ്കിങ് സ്ഥാപനമായ സിൽബാങ്കിന്റെ ആഗോള വികസനകേന്ദ്രത്തിന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ തുടക്കം

500 പേർക്ക് തൊഴിലവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മലയാളി സംരംഭകൻ സബീർ നെല്ലിയുടെ നേതൃത്വത്തിൽ യു.എസിൽ പ്രവർത്തിക്കുന്ന നിയോ ബാങ്കിങ് സ്ഥാപനമായ സിൽബാങ്കിന്റെ ആഗോള വികസനകേന്ദ്രം, മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആരംഭിച്ചു.
ലോകത്തിന്റെ ഏതു കോണിലിമിരുന്ന് അമേരിക്കയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന സ്ഥാപനമാണ് സിൽബാങ്ക് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .
മലപ്പുറം സ്വദേശിയായ സബീർ. അദ്ദേഹത്തിന് അമേരിക്കയിൽ ടൈലർ പെട്രോളിയം, ഓൺലൈൻ ചെക്ക് റൈറ്റർ എന്ന് സംരംഭങ്ങളുണ്ട്.
ഇന്ത്യയിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്രദമാക്കാവുന്നതാണ് . കമ്പനി വ്യക്തമാക്കുന്ന പ്രധാന കാര്യം, യു എസ് വിസയും ഇന്ത്യൻ പാസ്പോർട്ടും ഉണ്ടെങ്കിൽ അക്കൗണ്ട് തുടങ്ങാൻ സഹായം നൽകുമെന്നാണ്.
https://www.facebook.com/Malayalivartha

























