പി എസ് സി വേണ്ട:പ്ലസ്ടു യോഗ്യത മാത്രം മതി; ഉയർന്ന ശമ്പളത്തോടെ കേരള ജല അതോറിറ്റിയിൽ ജോലി നേടാൻ സുവർണാവസരം; നവംബർ 29 വരെ അപേക്ഷിക്കാം..!
ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം. നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജല അതോറിറ്റിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കേരള ജല അതോറിറ്റി ഇപ്പോൾ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയാണ്. പ്ലസ്ടു സയൻസ് അല്ലെങ്കിൽ വി എച്ച് എസ് സി യോഗ്യത ഉള്ളവർക്കാണ് ലാബ് അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് അവസരം. മൊത്തം 21 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈലിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഒക്ടോബർ 30 മുതൽ 2023 നവംബർ 29 വരെ അപേക്ഷിക്കാം. ജോലിയുടെ ശമ്പളം Rs.25,800-59,300 ആണ്.
ഉദ്യോഗാർത്ഥികൾ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുൻപ് വന്നിട്ടുള്ള ഒഴിവുകൾ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത് , റിസർവേഷൻ ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. കേരള ജല അതോറിറ്റിയിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 36, വരെയാണ്. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ട എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ടായിരിക്കും. ഈ ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു സയൻസ് സ്ട്രീം/വിഎച്ച്എസ്‌സി ലാബ് അസിസ്റ്റന്റിലോ തത്തുല്യമായി വിജയിക്കുക.
കേരള ജല അതോറിറ്റി ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023 പരീക്ഷയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;
കേരള ജല അതോറിറ്റിയുടെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ , ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിതീകരണം അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ് .
ഈ ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐ ഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ അപ്ലൈ നൗ ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്.
1. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം. 01.01.2022 മുതൽ പുതിയതായി പ്രൊഫൈൽ
ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ്. ഫോട്ടോയുടെ താഴെ
ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
2 . നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്‌ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക്
പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
3 . അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
4 . പാസ്സ്‌വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
5 . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന്
ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
6 . കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും യൂസർ ഐ ഡി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷൻ മുൻപാകെ ഒരിക്കൽ
സമർപ്പിച്ചിട്ടുള്ള അപേക്ഷ നിരുപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
7 . അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
8 . ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ സോഫ്റ്റ് കോപ്പി / പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ് .
ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ മൈ ആപ്ലിക്കേഷൻസ് ’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്
എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് കൂടി
സമർപ്പിക്കേണ്ടതാണ്
9 . തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന
പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ് .
10 . വിദ്യാഭ്യാസ യോഗ്യത , പരിചയം , ജാതി , വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ
ഹാജരാക്കിയാൽ മതിയാകും .
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പി ഡി എഫ് പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്. നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഉപയോഗിക്കുന്ന മൊബൈൽനമ്പർ, ഇമെയിൽ ഐ ഡി, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങൾ അറിയാൻ ഇത് നിർബന്ധമാണ്.
ഒഫീഷ്യൽ വെബ്സൈറ്റ് https://www.keralapsc.gov.in/
https://www.facebook.com/Malayalivartha