കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...

പ്രളയത്തിന് ശേഷം കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ആശാകേന്ദ്രമായി മാറിയിരിക്കുകയാണ് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്. 2019-ലെ പ്രളയകാലത്ത് പ്രാണൻ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും ഏറെ കഷ്ടപ്പെടേണ്ടി വന്ന അനുഭവങ്ങൾക്കു ശേഷമാണ് ഇവർക്കായി ഇത്തരം പരിശീലനം പ്രാധാന്യം നേടിയത്. മോശമായ കാലാവസ്ഥയിലും കടലിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെടാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്.
കേരള ഫിഷറീസ് വകുപ്പ് തിരഞ്ഞെടുക്കുന്ന 34 പേരടങ്ങുന്നതാണ് ഒരു ബാച്ച്. ഇപ്പോൾ 24-മത് ബാച്ചാണ് പരിശീലനം നടത്തുന്നത്. സ്റ്റൈപ്പൻഡായി പ്രതിദിനം 700 രൂപ വകുപ്പ് നൽകുന്നു. എന്നാൽ കോഴ്സ് പൂർത്തിയാക്കിയ ശേഷവും തുക ലഭിക്കാൻ വൈകാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ഇതുവരെ ഏകദേശം 900 പേർ ഇവിടെ പരിശീലനം നേടി. മികച്ച നിലവാരത്തിലുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കോഴ്സുകളും നടത്തുന്നുണ്ട്. വാട്ടർ സ്പോർട്സ് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതായി ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് നോഡൽ ഓഫീസർ പവൻ കുമാർ ഗുപ്ത അറിയിച്ചു. സമുദ്രത്തിലുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളിൽപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള പരിശീലനവും ഉൾപ്പെടെയുള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലുള്ള മാധ്യമപ്രതിനിധി സംഘത്തിന്റെ സന്ദർശന വേളയിലാണ് നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി. "https://www.facebook.com/Malayalivartha


























