മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വീണാ ജോര്‍ജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്.ഐ.ആര്‍. ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്നും പ്രതിഷേധക്കാര്‍ മന്ത്രിയെ കൊല്ലെടാ എന്ന ആക്രോശിച്ച് കൊണ്ടെത്തി എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 11 വകുപ്പുകള്‍ പ്രകാരം അഞ്ചുപേരെ പ്രതി ചേര്‍ത്താണ് റെയില്‍വേ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായസംഹിതയിലെ 9 വകുപ്പുകള്‍ക്ക് പുറമേ റെയില്‍വേ ആക്ട് പ്രകാരം രണ്ട് വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മന്ത്രീ വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ അഭിലാഷ് എം.എസിന്റെ പരാതിയിലാണ് റെയില്‍വേ പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ആരോഗ്യമന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ രാത്രി ഒന്‍പതു മണിയോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നെക്ക് സപ്പോര്‍ട്ട് ബെല്‍റ്റ് ധരിച്ച നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. കഴുത്തിനേറ്റ ക്ഷതം പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് എം. ആര്‍.ഐ. സ്‌കാനിംഗ് നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ ആശുപത്രിയില്‍ മന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























