ഹോട്ടല്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷ: തീയതി നീട്ടി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ത്രിവത്സര ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി 26ന് ദേശീയ അടിസ്ഥാനത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11 വരെ നീട്ടി.
രാജ്യത്തെ വിവിധ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. പ്ലസ് ടു പാസായവര്‍ക്കും ഈ വര്‍ഷം പരീക്ഷ എഴുതിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഈ വര്‍ഷം ജൂലൈ 1ന് 22 വയസ്സ് കവിയരുത്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 25 വയസ്സുവരെയാകാം. പട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ വിഭാഗങ്ങള്‍ക്ക് കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ യഥാക്രമം 15, 7.5, 3 ശതമാനം സീറ്റ് സംവരണം ലഭ്യമാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരില്‍നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
അപേക്ഷാഫോമും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍നിന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലെ നിര്‍ദിഷ്ട ശാഖകളില്‍നിന്നും ലഭിക്കുന്നതാണ്. ഫോമിന്റെ വില ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് 900 രൂപയും പട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ വിഭാഗങ്ങള്‍ക്ക് 450 രൂപയുമാണ്. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കായി കോവളത്ത് ജി വി രാജ റോഡിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ 21ന് ഒരു ദിവസത്തെ സൗജന്യ പരിശീലന ക്ലാസും നടത്തുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക, ഫോണ്‍: 0471-2480283. വെബ്സൈറ്റ്: www.ihmct kovalam.org, ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിന് http://applyadmi-ssion.net/nchmcjee2014 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha