പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം: ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി

2014ലെ മെഡിക്കല്‍/ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്ക് ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഫീസ് അടയ്ക്കാനുള്ള അവസാന തീയതി എംബിബിഎസ്/ ബിഡിഎസ് അലോട്ട്മെന്റ് ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ജൂലൈ 8 വരെയായി നീട്ടി. നിശ്ചിത തീയതിക്കകം ഫീസ് ഒടുക്കാത്തവരുടെ അലോട്ട്മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകും. ഇവരെ നിലവിലുള്ള കോഴ്സുകളിലേക്കോ, കോളേജുകളിലേക്കോ പിന്നീടുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതല്ലെന്നും പ്രവേശനപരീക്ഷാകമീഷണര്‍ അറിയിച്ചു.
അലോട്ട്മെന്റ് ലഭിച്ചവര്‍ മൂന്നിന് മുമ്പായി അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്ക്കേണ്ടതുമായ ഫീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിശ്ചിത ശാഖകളില്‍ അടയ്ക്കാന്‍ നിഷ്കര്‍ഷിച്ചിരുന്നു. ഒന്നാം ഘട്ടത്തില്‍ ആകെ അലോട്ട്മെന്റ് ലഭിച്ച 28,604 വിദ്യാര്‍ഥികളില്‍ 15,657 പേര്‍ മാത്രമാണ് ഇതുവരെ ഫീസ് അടച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha