സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്... എട്ട് ജില്ലകളിൽ കടുത്ത ചൂടിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കണം, മുൻകരുതലുകളെടുക്കണം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്.നാളെ വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 20 മുതൽ 22 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം കടുത്ത ചൂടിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. മുൻ കരുതലുകളുമെടുക്കേണ്ടതാണ്.
https://www.facebook.com/Malayalivartha























