ബാങ്ക് ഓഫ് ബറോഡയിലേക്കു പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ബാങ്ക് ഓഫ് ബറോഡയിലേക്കു പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ 9 മാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് സര്ട്ടിഫിക്കറ്റിനായി ബറോഡാ മണിപ്പാൽ സ്കൂള് ഓഫ് ബാങ്കിങ്ങിൽ എൻറോൾ ചെയ്യണം .അപേക്ഷ അയക്കാവുന്ന അവസാന തീയതി 2 ജൂലൈ .
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 55 % മാർക്കോടെ ബിരുദം നേടിയിരിക്കണം .
ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്.ഗ്രൂപ്പ് ഡിസ്കഷൻ ഇന്റർവ്യൂവും കൂടിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷ ഫീസ് : ജനറൽ വിഭാഗക്കാർക്ക് 600 രൂപയും എസ് ടി എസ് സി വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ് .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2018 ജൂലൈ 2 ന് മുമ്പാകെ അപേക്ഷ സമർപ്പിക്കണം .
https://www.facebook.com/Malayalivartha