സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ജനുവരി ഒന്നിന് പുറമേ എട്ട്, ഒന്‍പത് തീയതികളിലെ പരീക്ഷയും മാറ്റിയിട്ടുണ്ട്. മാറ്റിയ പരീക്ഷകള്‍ യഥാക്രമം ജനുവരി 14, 21, 22 തീയതികളില്‍ നടത്തുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളുടേയും വരാനിരിക്കുന്ന സമരങ്ങളുടേയും പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എട്ട്, ഒന്‍പത് തീയതികളില്‍ രാജ്യവ്യാപക ഹര്‍ത്താലുകളുണ്ട്.
എന്നാല്‍, ഒന്നാം തീയതിയിലെ പരീക്ഷ മാറ്റാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയതെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത് ഇതാണ്. പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സര്‍വകലാശാലയുടെ ഉത്തരവില്‍ വനിതാ മതിലിനേക്കുറിച്ചുള്ള പരാമര്‍ശം ഒന്നുംതന്നെയില്ല.
https://www.facebook.com/Malayalivartha