തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു... വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം

തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു... വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം 
പരീക്ഷയില്‍ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ഇന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങിനെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ടായിരുന്നു. 
പകരം റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്ക് ചുമതല നല്‍കി. പ്രദീപ് സിങിനെ താത്കാലിക ചുമതലയില്‍ നിയമിച്ച കേന്ദ്രം പുതിയ എന്‍ടിഎ ഡയറക്ടര്‍ ജനറലിനെ ഉടന്‍ നിയമിക്കുമെന്നും അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമായത്..
"
https://www.facebook.com/Malayalivartha