പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പുതുക്കിയ എസ്എസ്എല്‍സി പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം...

പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പുതുക്കിയ എസ്എസ്എല്‍സി പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം . ഇനി അച്ചടി ജോലികളിലേക്ക് കടക്കും. 2025 മാര്‍ച്ചില്‍ വിതരണത്തിന് സജ്ജമാകും.
പരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടത്തില്‍ രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പുതുക്കിയ പുസ്തകങ്ങള്‍ക്ക് ജനുവരി 15നുശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കും. ഇവ 2025 മേയില്‍ സ്‌കൂളിലെത്തിക്കുന്നതാണ്. ഈ അധ്യയന വര്‍ഷം ആദ്യഘട്ടമായി പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളും അടുത്തവര്‍ഷം അച്ചടിക്കുന്നത് കൂടുതല്‍ മെച്ചപ്പെടുത്തിയായേക്കും.ഒന്നാംക്ലാസിലെ കണക്ക്, മലയാളം പുസ്തകങ്ങളില്‍ ചില പാഠഭാഗങ്ങളില്‍ മാറ്റംവരുത്തുന്നതാണ്.
മറ്റ് ക്ലാസുകളിലെ പുസ്തകങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തും. പുതുക്കിയവയുടെ ഉള്ളടക്കവും വിന്യാസവും മാറ്റേണ്ടതുണ്ടോയെന്ന് വിലയിരുത്തും. ഇക്കാര്യം എസ്സിഇആര്‍ടി പരിശോധിച്ചതിന്റെയും കുട്ടികളുടെയും അധ്യാപകരുടെയും പഠനാനുഭവത്തിന്റെയും അടിസ്ഥാനത്തിലാകും മാറ്റങ്ങളുണ്ടാകുക.
"
https://www.facebook.com/Malayalivartha